01:47am 21 June 2026
NEWS
പൊതുസമ്പത്ത് സ്വകാര്യവല്‍ക്കരിക്കുന്ന ബജറ്റ്, ശക്തമായ ബഹുജന പ്രക്ഷോഭം ഉയരും: സിപിഎം
20/06/2026  10:59 AM IST
ചെറുകര സണ്ണിലൂക്കോസ്
പൊതുസമ്പത്ത് സ്വകാര്യവല്‍ക്കരിക്കുന്ന ബജറ്റ്, ശക്തമായ ബഹുജന പ്രക്ഷോഭം ഉയരും: സിപിഎം

 

സംസ്ഥാന ബജറ്റിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്. പൊതുസമ്പത്ത് സ്വകാര്യവല്‍ക്കരിക്കുന്ന ബജറ്റാണെന്നാണ് വിമര്‍ശനം. 

തുറമുഖങ്ങള്‍ സ്വകാര്യ മേഖലയ്ക്ക് തുറന്നുകൊടുക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് 'മിഷന്‍ സമുദ്ര'യെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് കുറ്റപ്പെടുത്തി. കൊച്ചിന്‍ അന്താരാഷ്ട്ര വിമാനത്താവളവും അദാനിക്ക് നല്‍കാനാണ് നീക്കം. 

വിദേശ സര്‍വകലാശാലകള്‍ക്ക് വാതില്‍ തുറക്കുന്നത് ഉന്നത വിദ്യാഭ്യാസത്തിന് തിരിച്ചടിയാകും. ആരോഗ്യ ഇന്‍ഷുറന്‍സ് പ്രഖ്യാപനം ജനങ്ങളെ കബളിപ്പിക്കുന്നതെന്നും സിപിഐഎം ആരോപിച്ചു.

പ്രവാസി ക്ഷേമത്തിന് കാര്യമായ തുക വകയിരുത്തിയില്ല. ശമ്പള പരിഷ്‌കരണം അട്ടിമറിക്കുന്ന ബജറ്റാണിത്. കേന്ദ്രത്തിന്റെ ഫെഡറല്‍ വിരുദ്ധ സമീപനത്തിനെതിരെ ബജറ്റില്‍ ശക്തമായ നിലപാടില്ലെന്നും പ്രസ്താവനയില്‍ വിമര്‍ശനമുണ്ട്. 

രാഷ്ട്രീയ വിരോധം മൂലം എല്‍ഡിഎഫ് പദ്ധതികള്‍ തകര്‍ക്കുകയാണ്. ബജറ്റിനെതിരെ ശക്തമായ ബഹുജന പ്രക്ഷോഭം ഉയരുമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് വ്യക്തമാക്കുന്നു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img